ടോര്‍ക്ക് മോട്ടോഴ്സിന്റെ ആദ്യ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

ലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ടോര്‍ക്ക് മോട്ടോഴ്സിന്റെ ആദ്യ ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. പുണെയിലെ കഫെ പീറ്റേര്‍സ് ബണ്ട് ഗാര്‍ഡന്‍ റോഡ് ഔട്ട്ലെറ്റിന് സമീപമാണ് ടോര്‍ക്കിന്റെ ആദ്യ ചാര്‍ജിങ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

100 വാട്ട് ബാറ്ററി വരെ ഈ ചാര്‍ജിങ് സ്റ്റേഷനില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിബി-ടി പ്ലഗില്‍ ഏത് ഇലക്ട്രിക് വാഹനങ്ങളും ചാര്‍ജ് ചെയ്യാം. കൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ടോര്‍ക്കിന്റെ ആദ്യ ഇലക്ട്രിക് മോഡലായ ടി6എക്സ് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും ടോര്‍ക്ക് മോട്ടോഴ്സ് വ്യക്തമാക്കി. ഒറ്റചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ടി6എക്സിന് സാധിക്കും. ഒരു മണിക്കൂറിനുള്ളില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 100 കിലോമീറ്ററാണ് പരമാവധി വേഗത. 27 എന്‍എം ടോര്‍ക്കേകുന്ന ഇലക്ട്രിക് മോട്ടോറാണ് ടി6എക്സില്‍ കമ്പനി ഉള്‍പ്പെടുത്തുകയെന്നാണ് സൂചന.

Top