ടോപ്പ്‌ലെസ് രംഗം; സോഷ്യല്‍ മീഡിയയില്‍ വിവാദത്തിലകപ്പെട്ട് തമന്ന

 

 

മസോണ്‍ പ്രൈമില്‍ സംപ്രേഷണം ആരംഭിച്ച ‘ജീ കര്‍ദാ’ എന്ന വെബ് സീരീസിലെ ടോപ്പ്‌ലെസ് ബോള്‍ഡ് രംഗത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ തമന്ന വിവാദത്തില്‍. അരുണിമ ശര്‍മ സംവിധാനം ചെയ്ത ജീ കര്‍ദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. സ്‌ക്രീനില്‍ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. ഇതിന്റെ ലംഘനമാണിപ്പോള്‍ നടി നടത്തിയിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശകരുടെ ആരോപണം.

ഇങ്ങനെയൊരു രംഗത്തിലഭിനയിച്ചത് തങ്ങളെ നിരാശരാക്കിയെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍. പഴയനിലപാടില്‍ നിന്ന് പിന്നോട്ടുപോകാന്‍ എന്താണ് പ്രേരിപ്പിച്ചതെന്നും ചോദ്യമുയര്‍ന്നിട്ടുണ്ട്. തമന്നയില്‍ നിന്ന് ഇത്തരമൊരു രംഗം പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞവരുമുണ്ട്. ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കര്‍ദാ. ആഷിം ഗുലാട്ടി, സുഹൈല്‍ നയ്യാര്‍, അന്യാ സിങ്, ഹുസൈന്‍ ദലാല്‍, സയാന്‍ ബാനര്‍ജി, സംവേദന സുവല്‍ക്ക എന്നിവരാണ് സീരീസില്‍ മുഖ്യ വേഷങ്ങളില്‍.

നടന്‍ വിജയ് വര്‍മയുമായി പ്രണയത്തിലാണെന്ന് തമന്ന കഴിഞ്ഞദിവസമാണ് വെളിപ്പെടുത്തിയത്. കരിയറില്‍ അടുത്ത് ഇടപഴകിയുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2, മലയാളത്തില്‍ ബാന്ദ്ര എന്നിവയാണ് തമന്നയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങള്‍.

 

Top