കുതിരാന്‍ ഇരട്ട തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു വീണു

kuthiran

പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു വീണു. ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്തെ കവാടത്തിന് മുകള്‍വശത്തെ ഷോട്ട്ക്രീറ്റ് ചെയ്ത ഭാഗമാണ് ഇടിഞ്ഞു വീണിരിക്കുന്നത്. 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇപ്പോള്‍ ഇടിഞ്ഞത്.

പുലര്‍ച്ചെ ആറുമണിയോടെയാണ് ഇവിടം ഇടിഞ്ഞു വീണു തുടങ്ങിയത്. ഷോട്ട്ക്രീറ്റ് ചെയ്ത ഈ ഭാഗത്ത് അധികം ഉറപ്പില്ലാത്ത മണ്ണാണ് ഉള്ളത്. വനഭൂമിയായതിനാല്‍ ഇവിടെ ധാരാളം മരങ്ങളുമുണ്ട്.

തുരങ്കത്തിനു മുകളില്‍ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനുവേണ്ടി പ്രഗതി ഗ്രൂപ്പ്, കാച്ച് വാട്ടര്‍ ഡ്രൈനേജ് നിര്‍മ്മിക്കുന്നതിനായി വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് കെഎംസിക്ക് കത്ത് നല്‍കിയിരുന്നത്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകില്ലെന്നാണ് പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നത്. ജില്ലാ കളക്ടര്‍, പീച്ചി പൊലീസ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച വിവരം പ്രഗതി ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.

Top