ദക്ഷിണ കൊറിയയിൽ സന്ദർശനം നടത്താനൊരുങ്ങി ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ

North korean

സോള്‍: ശൈത്യ കാല ഒളിമ്പിക്സിന്റെ ഭാഗമായി ദക്ഷിണ കൊറിയയിൽ സന്ദർശനം നടത്താനൊരുങ്ങി ഉത്തര കൊറിയൻ സെറിമോണിയല്‍ ഹെഡ്​ കിം യോങ്​ നാം. നീണ്ട വർഷങ്ങൾക്ക് ശേഷം ദക്ഷിണ കൊറിയയിൽ ഉത്തര കൊറിയന്‍ ഉദ്യോഗസ്​ഥനായിരിക്കും​ കിം. മൂന്ന്​ ദിവസത്തെ സന്ദര്‍ശനത്തിനാണ്​ കിം എത്തുന്നത്​.

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശൈത്യ കാല ഒളിമ്പിക്സിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തിയിരുന്നു. വെള്ളിയാഴ്​ചയാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്. കിം ജോങ് ഉനും ചടങ്ങിൽ പങ്കെടുക്കും. എന്നാൽ ഇപ്പോൾ കൊറിയൻ രാജ്യങ്ങൾ തമ്മിലുള്ളത് താല്‍കാലിക സൗഹൃദം മാത്രമാണെന്നും ഇതിന്​ നിലനില്‍പില്ലെന്നുമാണ്​ വിദഗ്​ധരുടെ അഭിപ്രായം.

Top