സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടു

നൗഗാം: ലഷ്‌കര്‍ ഭീകരന്‍ അബു ഇസ്മയില്‍ കൊല്ലപ്പെട്ടു.

നൗഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലഷ്‌കര്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടത്.

എട്ട് അമര്‍‌നാഥ് തീര്‍ത്ഥാടകരെ കൊലപ്പെടുത്തിയ അട്ടിമറിയുടെ ബുദ്ധികേന്ദ്രമായിരുന്നു അബു ഇസ്മായില്‍.

തീര്‍ഥാടകര്‍ക്ക് അകമ്പടി പോയ പോലീസ് വാഹനങ്ങള്‍കക്കു നേരെയാണ് ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു.

പതിനേഴു വര്‍ഷത്തിനു ശേഷമാണ് അമര്‍നാഥ് യാത്രക്കു നേരേ ആക്രമണമുണ്ടായത്. മൂന്നു പേരാണ് ആക്രമണം നടത്തിയ സംഘത്തിലുണ്ടായിരുന്നത്.

സംഭവത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരും ജമ്മു കശ്മീര്‍ ഗവര്‍ണറും ഉന്നതതല യോഗം വിളിച്ചിരുന്നു.

Top