ഓടക്കുഴലില്‍ മധുരനാദം തീര്‍ത്ത് ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍

ബെംഗളൂരു: ബഹിരാകാശ ദൗത്യം മാത്രമല്ല മനോഹരമായി ഓടക്കുഴല്‍ വായിക്കാനും തനിക്കാവുമെന്ന് തെളിയിച്ചിരിക്കുകയാണ് ഐ.എസ്.ആര്‍.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍. ബെംഗളൂരുവില്‍ നടന്ന പാര്‍ലമെന്ററി സമിതി യോഗത്തിന്റെ അവസാന ദിനത്തിലാണ് ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഓടക്കുഴല്‍ വിസ്മയം തീര്‍ത്ഥത്.

ബെംഗളൂരുവിലെ യു.ആര്‍ റാവു സാറ്റലൈറ്റ് സെന്ററിന്റെ ഡയറക്ടര്‍ പി. കുഞ്ഞികൃഷ്ണന്‍ ആണ് ഓടക്കുഴല്‍ വായിച്ച് എം.പിമാരെ അടക്കം ഞെട്ടിച്ചത്. പാര്‍ലമെന്ററി സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസ് എംപിയുമായ ജയറാം രമേശാണ് ഓടക്കുഴലില്‍ നാദവിസ്മയം തീര്‍ക്കുന്ന ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

‘പ്രൊഫഷ്ണല്‍ ഫ്‌ളൂട്ട് പ്ലെയര്‍’ എന്ന് കുഞ്ഞിക്കണ്ണനെ വിശേഷിപ്പിച്ച് കൊണ്ടാണ് ജയറാം രമേശ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഐഎസ്ആര്‍ഒ മേധാവി കെ ശിവന്റെ സാന്നിധ്യത്തിലായിരുന്നു ഓടക്കുഴല്‍ വായന. പ്രശസ്തമായ ‘വാതാപി ഗണപതിം ഭജേ’ വായിച്ചാണ് കുഞ്ഞികൃഷ്ണന്‍ സദസിനെ കയ്യിലെടുത്തത്. മലയാളിയായ കുഞ്ഞികൃഷ്ണന്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയാണ്.

Top