ഇറാഖിലെ യുഎസ് ആക്രമണം; ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയും ഇറാനും സംയമനം പാലിക്കണമെന്ന് ഇന്ത്യ. ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി ഉള്‍പ്പടെ എട്ട് പേര്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണ് പ്രതികരണവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

മേഖലയില്‍ സമാധാനവും സുരക്ഷയും നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും ശ്രമിക്കണം. മേഖലയിലെ സംഘര്‍ഷത്തില്‍ ലോകം ജാഗരൂകരാക്കിയിരിക്കുകയാണ്. സമാധാനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

Top