മധ്യപ്രദേശില്‍ 25ഓളം ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ 25ഓളം ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പ്രാഗി ലാല്‍ അടക്കമുള്ള നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയ ശേഷം പാര്‍ട്ടിയിലേക്കെത്തിയ നേതാക്കള്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.

സിറ്റിംഗ് എംഎല്‍എമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ഉപതെരഞ്ഞെടുപ്പ് നിര്‍ണായകമാകുമെന്ന അവസ്ഥയിലാണ് നേതാക്കളുടെ രാജിയെന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. മധ്യപ്രദേശില്‍ സെപ്റ്റംബറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

Top