ബെ​ര്‍​ലി​ന്‍ പുരസ്‍കാരം സ്വന്തമാക്കി റൊ​മേ​നി​യ​ൻ ചി​ത്രം ട​ച്ച് മീ ​നോ​ട്ട്’

touch-me-not

ബെ​ര്‍​ലി​ന്‍: ബെ​ര്‍​ലി​ന്‍ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള ഗോ​ൾ​ഡ​ൻ ബി​യ​ർ പു​ര​സ്കാ​രം സ്വ​ന്ത​മാ​ക്കി റൊ​മേ​നി​യ​ൻ ചി​ത്രം ‘ട​ച്ച് മീ ​നോ​ട്ട്’.

68-ാമ​ത് ബെ​ര്‍​ലി​ന്‍ ച​ല​ച്ചി​ത്ര മേ​ള​യി​ലാണ് അ​ദി​ന പി​ന്‍റ​ലി​യേ​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ ചിത്രത്തിന് അവാർഡ് ലഭിച്ചത്. ചി​ത്രം പ്ര​ണ​യ​ത്തി​ന്‍റെ​യും ര​തി​യു​ടെ​യും സ്തോ​ഭ​ജ​ന​ക​മാ​യ ആ​വി​ഷ്കാ​ര​മാ​ണ്.

മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള ‌സി​ൽ​വ​ർ ബി​യ​ർ പു​ര​സ്കാ​രം അ​മേ​രി​ക്ക​ക്കാ​ര​നാ​യ വെ​സ് ആ​ൻ​ഡേ​ഴ്‌​സ​ൻ നേ​ടി. “ഐ​ൽ ഓ​ഫ് ഡോ​ഗ്‌​സ്’ ആ​ണ് ആ​ൻ​ഡേ​ഴ്‌​സ​ന് പു​ര​സ്‌​കാ​രം നേ​ടി​ക്കൊ​ടു​ത്ത ചി​ത്രം. ആ​ന്‍റ​ണി ബാ​ഷ​ൻ മി​ക​ച്ച ന​ട​നാ​യും ആ​ന ബ്രൂ​ണും മി​ക​ച്ച ന​ടി​യാ​യും തിരഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

Top