രാജ്യത്തെ മാർക്കറ്റ് കീഴടക്കിയ ടാറ്റയുടെ ഏറ്റവും മികച്ച 5 കാറുകൾ

ടാറ്റ മോട്ടോഴ്‌സിന് വാഹന ഉപഭോക്താക്കള്‍ക്കിയടില്‍ വലിയ തോതില്‍ ജനപ്രീതി ഉയരുകയാണ്. പ്രതാനമായും നെക്‌സോൺ എസ്‌യുവിയാണ് വിറ്റഴിക്കപ്പെടുന്നത്. ദീർഘകാലമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായിയെയാണ് ടാറ്റ മറികടന്നിരിക്കുന്നത്. എസ്‌യുവി വിൽപ്പനയിലും ഹ്യുണ്ടായിയെ മറികടക്കാൻ ടാറ്റ മോട്ടോഴ്‌സിന് കഴിഞ്ഞു.

എസ്‌യുവി വിൽപ്പനയിലും പിവി വിൽപ്പനയിലും 2022 ജൂണിൽ ഹ്യൂണ്ടായി ക്രെറ്റയെ മറികടക്കാൻ നെക്‌സോണാണ് ടാറ്റ മോട്ടോഴ്‌സിന്റെ സഹായിച്ചത്. 2021 ജൂണിൽ വിറ്റ 8,033 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം 14,295 നെക്സോണ്‍ യൂണിറ്റുകൾ ടാറ്റ വിറ്റഴിച്ചു. 78 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

നെക്‌സോണിന്റെ എതിരാളിയായി അറിയപ്പെടുന്ന ഹ്യുണ്ടായി വെന്യു 2022 ജൂണിൽ 10,321 യൂണിറ്റുകളാണ് വിറ്റത്. ഇത് നെക്‌സോണേക്കാൾ 38.5 ശതമാനം കുറവാണ്. മാരുതി സുസുക്കി ബ്രെസ, കിയ സോണറ്റ്, ടൊയോട്ട അർബൻ ക്രൂയിസർ എന്നിവയാണ് നെക്സോണിന്റെ മറ്റ് എതിരാളികൾ. 2022 ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന 25 വാഹനങ്ങളുടെ പട്ടികയിൽ ഇടം നേടുന്നതിൽ ബ്രെസ്സ പരാജയപ്പെട്ടപ്പോൾ, നെക്‌സോൺ കിയ സോനെറ്റിനെക്കാളും 91 ശതമാനവും ടൊയോട്ട അർബൻ ക്രൂയിസറിനെക്കാളും 169 ശതമാനവുമാണ് വിറ്റഴിക്കപ്പെട്ടത്.

ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ടാറ്റ വാഹനം പഞ്ച് എന്ന എസ്‌യുവിയാണ്. 2022 ജൂണിൽ 10,414 യൂണിറ്റുകൾ വിറ്റു, ഇത് ഇപ്പോഴും ഹ്യുണ്ടായി വെന്യുവിനേക്കാൾ 0.9 ശതമാനം കൂടുതലാണ്, എന്നിരുന്നാലും അവർ ഒരേ വിഭാഗത്തിൽ മത്സരിക്കുന്നില്ല.

2022 ജൂണിൽ 5,366 യൂണിറ്റുകളുടെ വിൽപ്പന നടത്തി മൂന്നാം സ്ഥാനത്ത് ടാറ്റ ആൾട്രോസാണ്. എന്നാൽ, കഴിഞ്ഞ വർഷം ജൂണിൽ 6,350 യൂണിറ്റുകൾ വിറ്റ ആൽട്രോസിന്റെ വാർഷിക വളർച്ചയിൽ 15 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.

ടാറ്റ ടിയാഗോയും ടിഗോറും 2022 ജൂണിൽ യഥാക്രമം 5,310 യൂണിറ്റുകളും 4,931 യൂണിറ്റുകളും വിറ്റഴിച്ച് ഏറ്റവും മികച്ച 5 ടാറ്റ വാഹനങ്ങളുടെ പട്ടികയിൽ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി. ടാറ്റ ടിയാഗോ 9 ശതമാനം വളർച്ച രേഖപ്പെടുത്തുമ്പോൾ ടിഗോർ 358 ശതമാനം വളർച്ച രേഖപ്പെടുത്തി.

Top