ഇന്ത്യൻ എക്‌സ്‌പ്രസിന്റെ മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റിൽ മലയാളികളുടെ കുഞ്ഞിക്കയും

Top 10 Tamil actors

ന്ത്യൻ എക്‌‌സ്‌പ്രസ് തിരഞ്ഞെടുത്ത ഏറ്റവും മികച്ച 10 തമിഴ് നടന്മാരുടെ ലിസ്റ്റ് പുറത്തെത്തി. മലയാളികൾ അഭിമാനമായി ദുൽഖർ സൽമാനും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

തമിഴ് താരങ്ങളായ വിജയ് സേതുപതി, പ്രസന്ന, സുൻദീപ് കൃഷ്ണൻ, വിഥാർദ്, കാർത്തി, വിവേക് പ്രസന്ന എന്നിവർക്കൊപ്പമാണ് ദുൽഖർ സൽമാനും ഇടം നേടിയത്.

1. വിജയ് സേതുപതി

ഈ വർഷം വിജയ് സേതുപതിയുടേ ചിത്രങ്ങളെല്ലാം വിജയം നേടിയവയാണ്. ഇതിൽ വിക്രം വേദ ബ്ലോക്ക്ബസ്റ്ററും കറുപ്പനും പുരിയാത്ത പതിരും തരക്കേടില്ലാത്ത വിജയവും സ്വന്തമാക്കി.

2. പ്രസന്ന

പവർ പാണ്ടിയിലെ മകൻ, തുപ്പരിവാളൻ, ഒപ്പം തിരുട്ടു പയലേ 2 വിലെ വില്ലന് എന്നിവ ശ്രദ്ധ നേടി.

3. സുൻദീപ് കൃഷ്ണൻ

തെലുങ്കിൽ ശ്രദ്ധേയനായ താരം തമിഴിൽ ഒരു പിടി ലോ ബജറ്റ് അതെ സമയം ഗംഭീര ചിത്രങ്ങളിലൂടെയാണ് തമിഴിൽ 2017 ൽ സാന്നിദ്ധ്യം അറിയിച്ചത്. മാനഗരം, നെഞ്ചിൽ തുണൈവിരുന്താൽ,മാനഗരം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങൾ 2017 ൽ പുറത്തിറങ്ങി.

4. വിഥാർദ്

രണ്ടു മികച്ച ചിത്രങ്ങളാണ് വിഥാർദ് 2017 ൽ നൽകിയത്. കുരങ്ങു ബൊമ്മയ് , ഗ്രാമീണ ത്രില്ലറായ ഒരു കിടാരിയിൻ കരുണൈ മനുവുമാണ് ആ ചിത്രങ്ങൾ. ഇത് രണ്ടും ഈ വർഷത്തെ മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ഉൾപെടുത്താവുന്നവയാണ്.

5. കാർത്തി

കാറ്റ് വേളിയതേ എന്ന മണിരത്‌നം ചിത്രം വിജയം നൽകിയില്ലെങ്കിലും ‘ധീരൻ അധികാരം ഒന്ന്’ മികച്ചതായിരുന്നു. ഒരു പൊലീസ് ഓഫീസറുടെ റോളിൽ കാർത്തി എത്തിയ ചിത്രം 2017 ലെ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടി.

6. വൈഭവ് റെഡ്ഢി

ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്ന വൈഭവ് റെഡ്ഢി മേയാത മാൻ എന്ന ചിത്രത്തിലെ ഇദയം മുരളി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി, ചിത്രത്തിലെ പ്രകടനം അദ്ദേഹത്തെ മികച്ച നടന്മാരുടെ പട്ടികയിൽ എത്തിക്കുന്നു.

7. വിവേക് പ്രസന്ന

വിക്രം വേദയിലടക്കം മിക്ക ചിത്രങ്ങളിലും സൈഡ് റോളിലോ വില്ലൻ വേഷത്തിലോ ഒതുങ്ങിയ വിവേക്, മേയാത മാൻ എന്ന ചിത്രത്തിലെ നായകന്റെ സുഹൃത്തായി ഗംഭീര പ്രകടനമാണ് നടത്തിയത്.

8. ദുൽഖർ സൽമാൻ

സോളോയ്‌ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും നാല് വേഷങ്ങൾ അടങ്ങിയ ആന്തോളജി ചിത്രത്തിലെ ദുൽഖറിന്റെ പ്രകടനത്തെ മികച്ചതാക്കി.

9. രാജ് കിരൺ

അച്ഛൻ വേഷങ്ങളിലും ഗോഡ് ഫാദർ വേഷങ്ങളിലും മാത്രം ഒതുങ്ങി പോയ ഒരു നല്ല നടന്റെ തിരിച്ചുവരവാണ് പവർ പാണ്ടി നൽകിയത്.

10. എം. എസ് ഭാസ്‌ക്കർ

എട്ടു തോട്ടകൾ എന്ന ചിത്രത്തിലെ ബാങ്ക് കൊള്ളക്കാരനായുള്ള പ്രകടനം കൈയടികൾ നേടിക്കൊടുത്തു. ഒരു വ്യത്യസ്ത വേഷം എന്ന നിലയിൽ ചിത്രം അദ്ദേഹത്തിന് മികച്ച ബ്രേക്ക് ആയിരുന്നു.

Top