തൂത്തുക്കുടി വെടിവെയ്പ്പ്: മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിച്ചു

thootukudy-1

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുണ്ടായ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനുള്ള ധനസഹായം വര്‍ധിപ്പിച്ചു. നിലവില്‍ പത്ത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇരുപത് ലക്ഷമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

വെടിവെയ്പ്പില്‍ പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

തൂത്തുക്കുടിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഇന്ന് പിന്‍വലിച്ചിരുന്നു. കളക്ടര്‍ സന്ദീപ് നന്ദൂരിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്നാണ് ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി പറയുന്നത്.

Top