അഭ്യൂഹങ്ങള്‍ക്ക് വിരാമം; ടോണി ക്രൂസ റയല്‍ മാഡ്രിഡില്‍ തുടരും

ഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റയല്‍ മാഡ്രിഡുമായി കരാര്‍ പുതുക്കി മധ്യനിരതാരം ടോണി ക്രൂസ്. ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കിയ താരം 2023-വരെ ക്ലബിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന.

2022വരെയായിരുന്നു ക്രൂസിന് റയലുമായി കരാറുണ്ടായിരുന്നത്. ക്രൂസിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങളുണ്ടെന്ന റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ പറഞ്ഞതോടെ ക്രൂസ് ടീം വിടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ എല്ലാവരുടേയും സംശയങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിച്ച് താന്‍ റയല്‍ മാഡ്രിഡുമായി കരാര്‍ പുതുക്കിയ കാര്യം താരം തന്നെയാണ് പറഞ്ഞത്.

Top