ടോങ്കയിൽ വീശിയടിച്ച് ഗീത കൊടുങ്കാറ്റ് ; പാർലമെൻറ് മന്ദിരം തകർന്ന് വീണു

Tonga-parliament

ടോങ്ക : ടോങ്കയിൽ അതിശക്തമായി വീശിയടിച്ച ഗീത കൊടുങ്കാറ്റിൽ കടുത്ത നാശനഷ്ട്ടം.ഒറ്റ രാത്രികൊണ്ട് ദ്വീപിൽ വ്യാപകമായ നാശനഷ്ടമാണ് കൊടുങ്കാറ്റ് ഉണ്ടാക്കിയത്. അറുപത് വർഷത്തിനിടയിൽ രാജ്യത്തെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ടോങ്ക നേരിട്ടത്.

വീശിയടിച്ച ഗീത കൊടുങ്കാറ്റിൽ 100 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പാർലമെൻറ് മന്ദിരം തകർന്ന് വീണു.വൈദ്യുതി ലൈനുകൾ വീടുകളുടെയും കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് മുകളിൽ വീണുകിടക്കുകയാണ്.

കൊടുങ്കാറ്റിനു മുൻപ് തന്നെ സർക്കാർ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകൾ ഒറ്റ രാത്രികൊണ്ട് സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു.

മണിക്കൂറിൽ 200 കിലോമീറ്റർ ദൈർഘ്യത്തിൽ വീശിയടിച്ച ഗീത ടോങ്ക ദ്വീപസമൂഹത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ്. 170-ലധികം ദ്വീപുകൾ ടോങ്കയിൽ ഉണ്ട്. ഫിജിക്ക് കിഴക്കും ന്യൂസിലാന്റിനു വടക്കും പസഫിക്ക് സമുദ്രത്തിലാണ് ടോങ്ക സ്ഥിതിചെയ്യുന്നത്.Related posts

Back to top