തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനം. വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്‌കൂൾ പ്രവർത്തിക്കുക. ഒക്ടോബർ 29, ഡിസംബർ 3 എന്നീ ശനിയാഴ്ചകളും സ്‌കൂളുകൾക്ക് പ്രവൃത്തി ദിനമായിരിക്കും. ബുധനാഴ്ചത്തെ അവധിക്ക് പകരമായാണ് ശനിയാഴ്ച സ്കൂളുകൾ പ്രവർത്തിക്കുന്നത്. നിരന്തരമായി വരുന്ന അവധി മൂലം പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിയാതെ വരുന്നത് ഒഴിവാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ശനിയാഴ്ച പ്രവർത്തി ദിവസമാക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകൾക്ക് നാളെ പ്രവൃത്തി ദിനമായിരിക്കും
