മുഖ്യമന്ത്രിക്കുള്ള മറുപടി നാളെ നല്‍കുമെന്ന് കെ. സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് നാളെ മറുപടി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു. വിശദമായി പറയാനുണ്ടെന്നും രാവിലെ മാധ്യമങ്ങളെ കാണുമെന്നും സുധാകരന്‍ അറിയിച്ചിട്ടുണ്ട്.

തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും സുധാകരന്‍ ചോദിച്ചു. ബ്രണ്ണന്‍ കോളേജിലെ സംഘര്‍ഷത്തിനിടെ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ. സുധാകരന്റെ പരാമര്‍ശത്തോടാണ് വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പ്രതികരിച്ചത്.

തന്നെ തല്ലണമെന്ന് സുധാകരന് മോഹമുണ്ടായിരിക്കാം. ചിവിട്ടിയെന്ന് സുധാകരന്‍ പറയുന്നത് സ്വപ്നത്തിലാവുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.  എങ്ങനെയാണ് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നത് എന്നും മുഖ്യമന്ത്രി ചോദിച്ചു. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടെന്ന് സുധാകരന്റെ വിശ്വസ്തന്‍ തന്നോട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Top