Tomin Thachankary statement; IAS officers

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കാറിലെ കൊടി മാറ്റണമെന്ന നിര്‍ദേശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഗതാഗത കമീഷണര്‍ ടോമിന്‍ തച്ചങ്കരി. ഇതിനെതിരെ എന്ത് എതിര്‍പ്പ് ഉയര്‍ത്തിയിട്ടും കാര്യമില്ലെന്നും തച്ചങ്കരി പറഞ്ഞു.

എന്നാല്‍ കൊടി മാറ്റണമെന്ന ഗതാഗത കമീഷണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നാണ് ഒരുവിഭാഗം െഎ.എ.എസ് ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കട്ടേയെന്നും ഐ.എ.എസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇതിനിടെ ഹൈക്കോടതിയിലെ ഗവണ്‍മെന്റ് പ്ലീഡര്‍മാരടക്കമുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കാറില്‍ വച്ചിട്ടുള്ള അധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി അഡ്വക്കേറ്റ് ജനറലിന് കത്ത് നല്‍കി.

Top