പണിമുടക്ക് ഒഴിവാക്കാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് ടോമിന്‍ ജെ തച്ചങ്കരി

Tomin Thachankari

തിരുവനന്തപുരം: പണിമുടക്ക് ഒഴിവാക്കാന്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി. പണിമുടക്കിലേയ്ക്ക് ജീവനക്കാര്‍ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

മന്ത്രിമാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുത്തീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതിരുന്നതോടെയാണ് സംയുക്ത ട്രേഡ് യുണിയന്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട് മുഴുവന്‍ താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

ഈ മാസം 21ന് എംപാനല്‍ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നില്‍ ശയന പ്രദക്ഷിണം നടത്തും.

Top