പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് തച്ചങ്കരി

Tomin Thachankari

തിരുവനന്തപുരം : നേരത്തെ കിട്ടിക്കൊണ്ടിരുന്ന പല സൗകര്യങ്ങളും നഷ്ടമായതുകൊണ്ടാണ് യൂണിയന്‍ നേതാക്കള്‍ തനിക്കെതിരെ പകപോക്കുന്നതെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി. പൊതുമേഖല സ്ഥാപനങ്ങളില്‍ യൂണിയനുകള്‍ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞു.

ബസുകള്‍ വാടകക്കെടുക്കുന്നത് തന്നെയാണ് കെഎസ്ആര്‍ടിസിക്ക് ലാഭകരമെന്നും തച്ചങ്കരി ആവര്‍ത്തിച്ചു.

തച്ചങ്കരിയെ അധിക്ഷേപിച്ച് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്, അന്ന് തച്ചങ്കരി ജനിച്ചിട്ടില്ലന്ന് നേതാവ് വിമര്‍ശിച്ചു. ചെത്ത് തൊഴിലാളി യൂണിയനില്‍ ആയിരുന്നെങ്കില്‍ അദ്ദേഹമിപ്പോള്‍ തെങ്ങില്‍ കയറിയേനേയെന്നും ആനത്തലവട്ടം പരിഹസിച്ചു.

തച്ചങ്കരിയെ മാറ്റാന്‍ പറയില്ല പണി മടുത്ത് ഇറങ്ങി പോകണമെന്നും ആനത്തലവട്ടം ആനന്ദന്‍ കൂട്ടിച്ചേര്‍ത്തു. കെ.എസ്.ആര്‍.ടി.സി സമരപ്രഖ്യാപന കണ്‍വെന്‍ഷനിലായിരുന്നു സി.പി.എം നേതാവിന്റെ പരാമര്‍ശങ്ങള്‍.

Top