മകരവിളക്ക് സീസണില്‍ വിഐപികള്‍ക്ക് പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി

ksrtc

തിരുവനന്തപുരം: മണ്ഡലമകരവിളക്ക് സീസണില്‍ തീര്‍ഥാടനത്തിനെത്തുന്ന വിഐപികള്‍ക്കായി പ്രത്യേക വാഹന സൗകര്യമൊരുക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി.

നിലയ്ക്കല്‍ മുതല്‍ പമ്പ വരെയായിരിക്കും പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തുകയെന്നും തച്ചങ്കരി പറഞ്ഞു. ഈ സീസണില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെ നടപ്പാക്കി ടിക്കറ്റിംഗ് സംവിധാനം പൂര്‍ണമായും കംപ്യൂട്ടര്‍ വല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പമ്പ-നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലായിരിക്കും ഈ വര്‍ഷം ഇതിന് അനുമതി നല്‍കുന്നത്.

Top