അനധികൃത സ്വത്തുസമ്പാദന കേസ് ; ടോമിന്‍ തച്ചങ്കരി കോടതിയില്‍ ഹാജരായി

tomin

മൂവാറ്റുപുഴ: അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് പോലീസ് എഡിജിപി ടോമിന്‍ തച്ചങ്കരി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരായി.

പൊതുപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫ് നല്‍കിയ ഹര്‍ജിയിലാണു നേരിട്ട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

ഒമ്പതു തവണ നോട്ടീസ് അയച്ചിട്ടും തച്ചങ്കരി കോടതിയില്‍ ഹാജരായിട്ടില്ല. ഇത് കോടതിയോടുള്ള അനാദരവാണ്. തച്ചങ്കരിക്കെതിരേ വാറന്റ് അയയ്ക്കണമെന്നും ജോസഫ് പരാതിയില്‍ പറഞ്ഞിരുന്നു.

കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 17ലേക്ക് മാറ്റി.

Top