എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് തച്ചങ്കരി

tomin

കൊച്ചി: കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന ഹൈക്കോടതി വിധിയില്‍ അവ്യക്തതയുണ്ടെന്ന് ടോമിന്‍ ജെ. തച്ചങ്കരി. വിധി നടപ്പാക്കാന്‍ സാവകാശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

പത്തുവര്‍ഷത്തില്‍ താഴെയുള്ള മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും ഒഴിവാക്കാനായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു പിഎസ്സി ലിറ്റിലുള്ളവരെ കെഎസ്ആര്‍ടിസിയില്‍ നിയമിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗാര്‍ഥികള്‍ സര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍നിന്നു നിയമിക്കണമെന്നും കോടതി ഉത്തരവിട്ടു.

Top