കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെ: ടോമിന്‍ ജെ തച്ചങ്കരി

tomin

കൊച്ചി : കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളികള്‍ തനിക്ക് മക്കളെപ്പോലെയാണെന്ന് സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. താന്‍ തൊഴിലാളികളുടെ പിതാവും, കെ.എസ്.ആര്‍.ടി.സി അവരുടെ മാതാവുമാണെന്നും അതിനാല്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ പറ്റുന്ന ജീവനക്കാര്‍ അവരുടെ മാതാവിനെ രോഗിയാക്കുകയാണെന്ന് ഓര്‍ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലാളികള്‍ക്കായല്ല കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിയതെന്നും, യാത്രക്കാര്‍ക്കു വേണ്ടിയാണെന്നും, കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കണമെന്ന് ആരും തന്നോട് നിര്‍ദേശിച്ചിട്ടില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.

ആരോഗ്യമുള്ളവരാണ് ഇവിടെ ജോലി ചെയ്യേണ്ടത്, ലോകത്തുള്ള സകല ദുഖങ്ങളും അകറ്റുവാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല, അസുഖം ഉണ്ടെന്ന പേരില്‍ ഇവിടെ ലളിതമായ ഡ്യൂട്ടി ഇടുന്ന രീതി നിര്‍ത്തലാക്കിയെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

Top