tomin j thachamkary; protocol

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി ഐപിഎസ് റിപ്പബ്ലിക് ദിന പരേഡിനു വൈകി എത്തിയ സംഭവത്തില്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ റിപ്പോര്‍ട്ട് തേടി.

സിറ്റി പോലീസ് കമ്മീഷണറോടാണ് ഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാഥമിക നിരീക്ഷണത്തില്‍ തച്ചങ്കരി പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. പരേഡില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ തച്ചങ്കരിയുടെ പൈലറ്റ് വാഹനം ഹോണ്‍ മുഴക്കിയതും വിവാദമായി.

Top