ന്യൂഡല്‍ഹി തക്കാളിക്ക് പൊള്ളും വില. ഒരാഴ്ച മുന്‍പു വരെ കിലോയ്ക്കു 10-15 രൂപയ്ക്കു ചില്ലറ വിപണിയില്‍ ലഭിച്ചിരുന്ന തക്കാളിയ്ക്കിപ്പോള് കിലോ 70 രൂപയാണ് വില.
കാലവര്‍ഷത്തില്‍ തക്കാളി കൃഷി നശിക്കുന്നതും മൊത്ത കമ്പോളത്തില്‍ ഉല്പന്നം എത്താന്‍ വൈകുന്നതുമാണ് വില വര്‍ധനയ്ക്ക് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
അടുത്തയാഴ്ചയോടെ ഹിമാചല്‍ പ്രദേശില്‍ നിന്നു പുതിയ തക്കാളിയെത്തിയാല്‍ വിലകുറയുമെന്നാണു പ്രതീക്ഷ. ഒരു മാസം മുന്‍പു ആസാദ്പുരില്‍ 1.50 രൂപ മുതല്‍ 4.75 രൂപ വരെയായിരുന്നു ഒരു കിലോ തക്കാളിയുടെ നിരക്ക്. എന്നാല്‍ ജൂലൈ ആദ്യ ആഴ്ച തന്നെ മൊത്തവില കിലോയ്ക്ക് 52 രൂപയായി. ഉയര്‍ന്നു. വ്യാഴാഴ്ച ഒരു കിലോ തക്കാളിക്കു ചില്ലറ വില്പനക്കാര് 80 രൂപ വരെ ഈടാക്കി.
ഇന്ധന വിലവര്‍ധനയും പച്ചക്കറി വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയിലേക്കുള്ള തക്കാളി വരവില്‍ 90 ശതമാനവും ഹിമാചലില്‍ നിന്നാണ്. ബാക്കിയുള്ള 10 ശതമാനം മാത്രമാണു ഹരിയാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളത്.