രാജ്യത്ത് തക്കാളി വില കുതിക്കുന്നു; രാജ്ഭവനില്‍ തക്കാളിയുടെ ഉപയോഗം നിര്‍ത്തി പഞ്ചാബ് ഗവര്‍ണര്‍

ജലന്ധര്‍: രാജ്യത്ത് തക്കാളി വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. തക്കാളിക്ക് വില കൂടിയതോടെ പഞ്ചാബ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ തക്കാളിയുടെ ഉപയോഗം താത്ക്കാലികമായി നിര്‍ത്തിവെയക്കാന്‍ ഉത്തരവ് ഇട്ടിരിക്കുകയാണ്. പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് ആണ് ഉത്തരവിട്ടത്. വില വര്‍ധനവില്‍ പാടുപെടുന്ന സാധരണക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഗവര്‍ണ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി പഞ്ചാബിലെയും ചണ്ഡീഗഡിലെയും ജനങ്ങള്‍ തക്കാളി വില വര്‍ദ്ധനവ് കാരണം പ്രതിസന്ധി നേരിടുുകയാണ്. പല വീടുകളിലും തക്കാളി ഒഴിവാക്കാനാവാത്ത ഒന്ന് ആണ്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കാലാവസ്ഥാ സാഹചര്യങ്ങള്‍ എന്നിവ ആണ് വിലക്കയറ്റത്തിന് കാരണമായത്. ഈ സാഹചര്യത്തില്‍, സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ഉത്കണ്ഠയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നു. സാധാരണക്കാര്‍ക്ക് ഐക്യദാഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജ് ഭവനില്‍ തക്കാളി ഉപയോഗം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. ഒരു സാധനത്തിന്റെ ഉപഭോഗം നിര്‍ത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത്. അതിന്റെ വിലയില്‍ സ്വാധീനം ചെലത്തും എന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നത്.

Top