തക്കാളി വില കുത്തനെ ഇടിഞ്ഞു;മഹാരാഷ്ട്രയില്‍ കിലോ രണ്ടു രൂപ

Tomato

ന്യൂഡല്‍ഹി: രാജ്യത്തെ ചില വിപണികളില്‍ തക്കാളി വില കുത്തനെ ഇടിഞ്ഞു. ഒരു മാസം മുമ്പ് കിലോയ്ക്ക് 100 രൂപയിലെത്തിയ തക്കാളി വില രാജ്യത്തെ ചില മൊത്തക്കച്ചവട വിപണികളില്‍ കിലോയ്ക്ക് രണ്ട് രൂപയെന്ന വന്‍ ഇടിവിലെത്തി. മൊത്തക്കച്ചവട വിപണിയില്‍ തക്കാളിയുടെ മൊത്ത വില കിലോയ്ക്ക് 2 രൂപയും ,ആന്ധ്രയിലെ മഡനപ്പള്ളിയില്‍ കിലോയ്ക്ക് 1.60 രൂപയുമായി.

തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞത് വ്യാപാരികളെ കനത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഉല്‍പ്പാദനം കുത്തനെ ഉയര്‍ന്നതും, ചില വിപണികളില്‍ ഡിമാന്റില്‍ ശക്തമായ ഇടിവുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണ് വിലയില്‍ മാറ്റമുണ്ടായത്. ഓഗസ്റ്റിലെ മഴയുടെ അഭാവം മൂലമാണ് ആന്ധ്രയിലെ തക്കാളി വിപണിക്ക് തിരിച്ചടിയുണ്ടായത്. തക്കാളിയുടെ ഡിമാന്റും, ഉപഭോഗവും ഇടിഞ്ഞതിനെ തുടര്‍ന്നാണ് കുറഞ്ഞ വിലയിലേക്ക് താഴ്ന്നത്.

കഴിഞ്ഞ വര്‍ഷം ഉയര്‍ന്ന വില ലഭിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ വന്‍ തോതില്‍ തക്കാളി കൃഷി നടത്തിയിരുന്നു. എന്നാല്‍ മഴയുടെ അഭാവം മൂലം വിളകള്‍ക്ക് വേണ്ടത്ര ഗുണമേന്മ ലഭിച്ചിരുന്നില്ല. മാത്രമല്ല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം മൂലമാണ് തക്കാളിയുടെ വില ഇടിഞ്ഞത്.

Top