ടോം വടക്കനെ പോലെ നിരവധി പേര്‍ ഇനിയും കോണ്‍ഗ്രസില്‍ നിന്ന് കൊഴിയുമെന്ന് എം.എം മണി

തൊടുപുഴ : ടോം വടക്കനെ പോലെ നിരവധി പേര്‍ ഇനിയും കോണ്‍ഗ്രസില്‍ നിന്ന് കൊഴിയുമെന്ന് മന്ത്രി എം എം മണി. കോണ്‍ഗ്രസുകാരെ തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ ടോം വടക്കന്റെ സ്ഥിതിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിലും ബിജെപിയിലും ഉള്ള 65 % പേരും കോണ്‍ഗ്രസുകാരാണെന്നും എം എം മണി വ്യക്തമാക്കി.

ടോം വടക്കന്‍ ബി.ജെ.പിയിലേക്ക് പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് പുതുമയുള്ള കാര്യമല്ല. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ടിങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയെന്നും അദ്ദേഹം പരിഹസിച്ചു. നേതാക്കള്‍ അടക്കം കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top