മോചനദ്രവ്യം നൽകിയോ എന്ന കാര്യം തനിക്കറിയില്ലെന്ന് ഫാ. ടോം ഉഴുന്നാലിൽ

ന്യൂഡല്‍ഹി: ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറഞ്ഞ് ഫാ.ടോം ഉഴുന്നാലില്‍.

യുദ്ധമില്ലാത്ത ലോകത്തിനായി പ്രാര്‍ഥിക്കുന്നു എന്ന് പറഞ്ഞ അദ്ദേഹം തന്റെ മോചനത്തിന് മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യം തനിക്കറിയില്ലെന്നും പ്രതികരിച്ചു.

തോക്കുകളുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഫാദര്‍ അറിയിച്ചു.
ഡല്‍ഹിയിലെത്തിയ ഉഴുന്നാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല. ഭീകരര്‍ നാലിടത്തായി മാറ്റി പാര്‍പ്പിച്ചിരുന്നുവെന്നും തന്റെ മോചനത്തിനു ശ്രമിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫാ. ടോം പറഞ്ഞു.

യെമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നാണ് ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

Top