tom jose-suspension-vigilance

തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോംജോസിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് വിജിലന്‍സ് ശുപാര്‍ശ ശരിവെച്ചുകൊണ്ട് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. തൊഴില്‍ വകുപ്പു അഡീഷണല്‍ ചീഫ് സെക്രട്ടറിയായ ടോം ജോസ് നിലവില്‍ ഐ.എ.എസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ്.

ചവറ കെ.എം.എം.എല്ലിലെ മഗ്‌നീഷ്യം ഇറക്കുമതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു ടോംജോസിനെ സസ്‌പെന്റ് ചെയ്യണമെന്ന് വിജിലന്‍സ് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു

ടോം ജോസ് പദവിയില്‍ തുടരുന്നതു അന്വേഷണത്തെ ബാധിക്കുമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ടോം ജോസിനേയും അഞ്ച് ഉദ്യോഗസ്ഥരേയും സസ്‌പെന്റ് ചെയ്യണമെന്നാണ് ശുപാര്‍ശ.

ചവറ കെ.എം.എം.എല്ലില്‍ ടോം ജോസ് മാനേജിങ് ഡയറക്ടറായിരുന്ന 2014-2016 കാലയളവില്‍ മഗ്‌നീഷ്യം ഇറക്കുമതിയുമായി ബന്ധപ്പെട്ടു 1.21 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടികാട്ടി വിജിലന്‍സ് നേരത്തെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു.

ടോം ജോസിനു പുറമേ എട്ടു ഉദ്യോഗസ്ഥരും ഇതില്‍ പ്രതികളാണ്. ഇതില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ നിന്നും വിരമിച്ചു. ഇതിനു പിന്നാലെയാണു അവിഹിത സ്വത്തു സമ്പാദന കേസിലും ടോം ജോസിനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

Top