ദുരിതാശ്വാസ നിധിയിലേക്കു നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി

tom-jose

തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ ദുരിതത്തിലായ കേരളത്തന്റെ പുനര്‍നിര്‍മ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നിര്‍ബന്ധിത പിരിവ് പാടില്ലെന്ന നിര്‍ദേശവുമായി ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്.

നിര്‍ബന്ധിത പിരിവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു പണം സ്വരൂപിക്കുന്നതിനുള്ള യജ്ഞത്തില്‍ നിര്‍ബന്ധിത വിഭവ സമാഹരണം പാടില്ല. സ്വമേധയാ നല്‍കുന്ന പണമാണ് ദുരിതശ്വാസ നിധിയിലേക്കു സ്വരൂപിക്കേണ്ടത്. വകുപ്പു മേധാവികളും ജില്ലാ കളക്ടര്‍മാരും നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറയുന്നു

Top