നിയമസഭ ചോദ്യോത്തരങ്ങള്‍ക്ക് മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: നിയമസഭാ ചോദ്യോത്തരങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കാത്ത വകുപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്ത്.

നിയമസഭ സമ്മേളനങ്ങളില്‍ ഉന്നയിക്കുന്ന പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കുന്നതില്‍ വിവിധ വകുപ്പുകളും അലംഭാവം കാണിക്കുന്നുവെന്ന് പ്രതിപക്ഷം നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി തീരുമാനം അറിയിച്ചിരിക്കുന്നത്.

ചോദ്യങ്ങള്‍ക്ക് കൃത്യ സമയത്ത് മറുപടി നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിവിധ വകുപ്പ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Top