മിച്ചല്‍ സ്റ്റാര്‍ക്കിനു പകരക്കാരനായി ഇംഗ്ലീഷ് യുവ പേസര്‍ ടോം കുറന്‍

tom-curran

രിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്നും പിന്മാറിയ ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്കിനു പകരക്കാരനായി ഇംഗ്ലീഷ് യുവ പേസര്‍ ടോം കുറനെ തിരഞ്ഞെടുത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.

23 കാരനായ ടോം കുറന്‍ ഇംഗ്ലണ്ടിന്റെ ഭാവി വാഗ്ദാനമായിട്ടാണ് അറിയിപ്പെടുന്നത്. ഇതിനോടകം തന്നെ താരം ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിക്കഴിഞ്ഞു. ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങളും എട്ട് ഏകദിനങ്ങളും ആറ് ടി20 മത്സരങ്ങളുമാണ് ഇംഗ്ലീഷ് ജെഴ്‌സിയില്‍ കുറന്‍ കളിച്ചിട്ടുളളത്. ടി20യില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഓസ്‌ട്രേലിയയുടെ നാലാം ടെസ്റ്റിനിടെയാണ് മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റത്. വാശിയേറിയ താരലേലത്തില്‍ 9.4 കോടി രൂപയ്ക്കാണ് നേരത്തെ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയിരുന്നത്.

Top