ടോം ക്രൂസിന് പരിക്ക്; മിഷന്‍ ഇംപോസിബിള്‍ ചിത്രീകരണം നിര്‍ത്തിവച്ച് അണിയറപ്രവര്‍ത്തകര്‍

വാഷിംഗ്ടണ്‍: ഹോളിവുഡ് താരം ടോം ക്രൂസിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു.

മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ആറാം ഭാഗത്തിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് പരിക്കേറ്റത്.

സംഭവത്തെ തുടര്‍ന്ന് മൂന്നു മാസം സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടെയാണ് ടോം ക്രൂസിന് അപകടം സംഭവിച്ചത്. റോപ് ഉപയോഗിച്ച് ചാടുന്നതിനിടയില്‍ ചാട്ടം പിഴക്കുകയായിരുന്നു.

കാലിനു പരിക്കേറ്റ അദ്ദേഹത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. 2019-ല്‍ പുറത്തിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്‌സ് രംഗങ്ങളുടെ ചിത്രീകരണമാണ് നടന്നുകൊണ്ടിരുന്നത്.

Top