ചിരിപ്പിക്കാൻ ഒരുങ്ങി ടോം ആൻഡ് ജെറി, ഇത്തവണ വരുന്നത് സിനിമയായി

പ്രായവെത്യാസമന്യേ ലോകത്തുള്ള എല്ലാവരെയും ഒരുപോലെ ആരാധകരാക്കിയ രണ്ട് കഥാപാത്രങ്ങൾ ആണ് ടോമും ജെറിയും. വർഷങ്ങൾ ആയി മിനി സ്ക്രീനിലൂടെ നമ്മളെ ചിരിപ്പിക്കുന്ന ടോം ആൻഡ് ജെറി സിനിമയായി വരുന്നു. സിനിമയുടെ ട്രൈലെർ പുറത്തിറങ്ങി.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ടിം സ്റ്റോറി ആണ്. രചന കെവിന്‍ കോസ്റ്റെല്ലോ. ഇതാദ്യമായല്ല ടോമും ജെറിയും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. 13 സിനിമകള്‍ ഇതിനുമുന്‍പ് ഈ കഥാപാത്രങ്ങളെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട്.  1992ല്‍ പുറത്തെത്തിയ ‘ടോം ആന്‍ഡ് ജെറി: ദി മൂവി’യാണ് അവസാനത്തെ ടോം ആൻഡ് ജെറി ചിത്രം.

Top