കൊല്ലം : പനവേൽ, കന്യാകുമാരി ദേശീയപാതയിൽ കൊല്ലം മേഖലയിലും ടോൾ വരുന്നു. ബൈപ്പാസിൽ ടോൾ പിരിവിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ടോൾ ബൂത്തിന്റെ പണി പൂർത്തിയായാൽ ഉടൻ പിരിവു തുടങ്ങും. കാവനാട് ആൽത്തറമൂടിനും കുരീപ്പുഴയ്ക്കും ഇടയിലാണ് ടോൾ ബൂത്ത്.
ഉത്തരേന്ത്യൻ കമ്പനിയാണ് ടോൾ പിരിക്കുന്നതിനു കരാർ എടുത്തത്. ദേശീയപാത അതോറിറ്റിക്ക് പ്രതിവർഷം 11.52 കോടി രൂപ ടോൾ പിരിവിലൂടെ വരുമാനം ലഭിക്കുമെന്നാണ് കരുതുന്നത്.ബൈപാസ് റോഡിന്റെ ഉദ്ഘാടനം നടന്നിട്ടു രണ്ടു വർഷം പൂർത്തിയാകുകയാണ്.
2019 ജനുവരി 15നു ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി ബൈപാസ് ഉദ്ഘാടനം ചെയ്തത്. പാതയുടെ നിർമാണത്തോടൊപ്പം ടോൾ പ്ലാസയും നിർമിച്ചിരുന്നു. ഇപ്പോൾ പണം ഇൗടാക്കുന്നതിനുള്ള യന്ത്ര സംവിധാനം ആണ് ഒരുക്കുന്നത്.