പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

തൃശ്ശൂര്‍: ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ നിര്‍ത്തി വച്ച ടോള്‍ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോള്‍ പിരിവ് തുടങ്ങിയത്.

ആരോഗ്യ വകുപ്പ് നിര്‍ദേശപ്രകാരം ഇവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി. ടോള്‍ പ്ലാസയിലെ 20 ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചത്.

Top