കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ വീണ്ടും ടോള്‍ പിരിവ്; പ്രതിഷേധം

തിരുവനന്തപുരം: കഴക്കൂട്ടം-കാരോട് ബൈപ്പാസില്‍ വീണ്ടും ടോള്‍പിരിവ്. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റ് തുറന്ന് വാഹനങ്ങള്‍ കടത്തിവിട്ടു.

തലസ്ഥാനത്ത് കഴക്കൂട്ടം-കാരോട് ബൈപ്പാസിലെ പണി തീരാത്ത റോഡിലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടു തവണ നിര്‍ത്തിവച്ച പിരിവ് ഇന്ന് രാവിലെ പുനരാംഭിച്ചു. ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയുടെ ഇരുവശത്തും സമരം നടത്തിയതോടെ ടോള്‍ പിരിവ് ഇന്നലെ താത്കാലികമായി നിര്‍ത്തിവച്ചിരുന്നുവെങ്കിലും ഇന്ന് രാവിലെ വീണ്ടും ടോള്‍പിരിവ് ആരംഭിച്ചതാണ് വീണ്ടും പ്രതിഷേധത്തിന് വഴിവച്ചത്.

അതേസമയം, ദേശീയപാത അതോറിറ്റി അനുവാദം നല്‍കിയതിനു ശേഷമാണ് ടോള്‍ പിരിവ് ആരംഭിച്ചതെന്ന് ടോള്‍ പിരിവ് നടത്തുന്ന സ്വകാര്യ കമ്പനി അധികൃതര്‍ പറഞ്ഞു.

Top