ടോള്‍ നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമേറ്റു

beat

ന്യൂഡല്‍ഹി: ടോള്‍ നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരിയാനയിലെ ടോള്‍ ബൂത്ത് പ്ലാസയിലെ സുരക്ഷാ ജീവനക്കാരന് മര്‍ദ്ദനമേറ്റു.

രണ്ടു പേര്‍ ചേര്‍ന്നാണ് സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചത്. ടോള്‍ നല്‍കേണ്ട തുകയുടെ പേരിലുണ്ടായ വാക്കുതര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്. ബഹദൂര്‍ഗഡിലെ ദേശീയപാത 9ലെ ടോള്‍ ബൂത്തിലാണ് സംഭവം നടന്നത്.

ആക്രമണത്തെ തുടര്‍ന്ന് ടോള്‍ ബൂത്തിലെ മറ്റുജീവനക്കാര്‍ ഓടിയെത്തി ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ആക്രമണം തുടരുകയായിരുന്നു.

Top