വിവാഹ ദിവസം ഭര്‍തൃവീട്ടില്‍ നിന്ന് വധുവിന്റെ നാല്‍പത് പവന്‍ സ്വര്‍ണം കവര്‍ന്നു

ആറ്റിങ്ങല്‍: വിവാഹ ദിവസം വൈകിട്ട് ഭര്‍തൃവീട്ടില്‍ നിന്ന് വധുവിന്റെ നാല്‍പത് പവന്‍ സ്വര്‍ണം കവര്‍ന്നു. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്ആര്‍ ഭവനില്‍ മിഥുന്റെ ഭാര്യ കൊടുവഴന്നൂര്‍ സ്വദേശി മിജയുടെ സ്വര്‍ണമാണ് മോഷണം പോയത്.

ബുധനാഴ്ച നടന്ന വിവാഹത്തിന് ശേഷം വൈകുന്നേരം മാമത്തെ കണ്‍വന്‍ഷന്‍ സെന്ററില്‍ സല്‍ക്കാരത്തിനായി വധൂവരന്മാരും വീട്ടുകാരും പോയ സമയത്തായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോള്‍ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. അലമാര കുത്തിപ്പൊളിച്ചായിരുന്നു സ്വര്‍ണം കവര്‍ന്നത്.

വിവാഹ സമ്മാനമായി ലഭിച്ചതായിരുന്നു നാല്‍പത് പവന്‍ സ്വര്‍ണം. ഇത് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സല്‍ക്കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സ്വര്‍ണം നഷ്ടമായെന്ന് അറിയുന്നത്. ആറ്റിങ്ങല്‍ പൊലീസില്‍ നല്‍കിയ പരാതിനല്‍കി. അന്വേഷണം ആരംഭിച്ചതായും പ്രതിയെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

Top