ടോക്യോ പാരാലിമ്പിക്‌സ്; ഷൂട്ടിംഗ് ടീം ഫൈനലിനില്ല

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് ഷൂട്ടിംഗില്‍ മലയാളി താരം സിദ്ധാര്‍ഥ് ബാബു ഉള്‍പ്പെട്ട ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ആര്‍ 3 മിക്സഡ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ പ്രോണ്‍ എസ് എച്ച് 1 യോഗ്യതാ റൗണ്ടില്‍ സിദ്ധാര്‍ഥ് ബാബു, അവനി ലെഖാര, ദീപക് എന്നിവരുള്‍പ്പെട്ട ടീമാണ് പുറത്തായത്.

യോഗ്യതാ റൗണ്ടില്‍ അവനി ഇരുപത്തിയേഴും സിദ്ധാര്‍ഥ് നാല്‍പതും ദീപക് നാല്‍പ്പത്തിമൂന്നും സ്ഥാനത്ത് ഫിനിഷ് ചെയ്തു. പാരാലിമ്പിക്‌സില്‍ കൂടുതല്‍ മെഡല്‍ പ്രതീക്ഷയോടെയാണ് ഇന്ത്യ ഇന്നിറങ്ങുക.

മൂന്ന് മെഡല്‍ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. നീന്തലില്‍ 100 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഉച്ചയ്ക്ക് 1.30ന് സുയാഷ് ജാധവ് ഫൈനലില്‍ മത്സരിക്കും. നാല് മണിക്ക് അത്ലറ്റിക്‌സിലെ ക്ലബ്ബ് ത്രോയില്‍ അമിത് കുമാറിനും ധരംബീറിനും ഫൈനല്‍ ഉണ്ട്. ഗെയിംസില്‍ ഇന്ത്യ ഇതുവരെ രണ്ട് സ്വര്‍ണം അടക്കം 10 മെഡല്‍ നേടിയിട്ടുണ്ട്.

 

Top