ടോക്യോ പാരാലിമ്പിക്‌സ്; അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിംഗിന് വെങ്കലം

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ചരിത്രനേട്ടവുമായി അമ്പെയ്ത്ത് താരം ഹര്‍വീന്ദര്‍ സിംഗ്. പാരാ ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീ കര്‍വ് വിഭാഗത്തില്‍ ഹര്‍വീന്ദര്‍ സിംഗ് വെങ്കലം നേടി. ഇതൊടെ ടോക്യോയില്‍ മാത്രം 13 മെഡല്‍ നേടി ഇന്ത്യ ചരിത്രനേട്ടം സ്വന്തമാക്കി.

പാരാ ആര്‍ച്ചറിയിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ മിന്‍ സു കിമ്മിനോട് തുല്യത പാലിച്ചതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 6-5ന് ജയിച്ചാണ് ഹര്‍വീന്ദര്‍ സിംഗ് വെങ്കലം നേടിയത്.

സെമിയില്‍ അമേരിക്കന്‍ താരം കെവിന്‍ മേത്തറോട് ഹര്‍വീന്ദര്‍ 6-4ന് തോറ്റിരുന്നു. തുടര്‍ന്നാണ് വെങ്കല മെഡല്‍ പോരാട്ടത്തിന് ഹര്‍വീന്ദര്‍ ഇറങ്ങിയത്. പാരാലിമ്പിക്‌സില്‍ ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്.

Top