ടോക്യോ പാരാലിമ്പിക്‌സ്; ബാഡ്മിന്റണ്‍ താരം സുഹാസ് യതിരാജിനു വെള്ളി

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്.എല്‍ 4 വിഭാഗത്തില്‍ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി മെഡല്‍ നേടി. ഇതൊടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് 18 മെഡലുകള്‍ സ്വന്തമായി.

ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോല്‍വി വഴങ്ങിയാണ് താരം വെള്ളി മെഡല്‍ നേടിയത്. എതിരാളി ടോപ്പ് സീഡ് താരമാണെങ്കിലും മൂന്ന് സെറ്റ് നീണ്ട മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവച്ചാണ് യതിരാജ് കീഴടങ്ങിയത്. ആദ്യ സെറ്റ് സ്വന്തമാക്കാന്‍ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലൂക്കാസ് സ്വര്‍ണം നേടുകയായിരുന്നു. സ്‌കോര്‍: 15-21, 21-17, 21-15.

 

Top