ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ശിവ്പാല്‍ സിങ്

ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പിക്സിന് യോഗ്യത നേടി ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം ശിവ്പാല്‍ സിങ്. എസിഎന്‍ഡബ്ലു മീറ്റിലെ പ്രകടനത്തോടെയാണ് ശിവ്പാല്‍ യോഗ്യത നേടിയത്. സൗത്ത് ആഫ്രിക്കയില്‍ വച്ചായിരുന്നു മത്സരം നടന്നത്.

നേരത്തെ ഇന്ത്യന്‍ താരമായ നീരജ് ചോപ്രയും ഒളിമ്പിക്സ് യോഗ്യത നേടിയിരുന്നു. 87.86 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ഒളിമ്പിക്സ് യോഗ്യത നേടിയത്.

അഞ്ചാമത്തെ അവസരത്തില്‍ 85.47 മീറ്റര്‍ ദൂരമെറിഞ്ഞാണ് ശിവ്പാല്‍ യോഗ്യത ഉറപ്പാക്കിയിരിക്കുന്നത്. എന്നാല്‍ ആദ്യ മൂന്ന് ത്രോയിലും ശിവ്പാലിന് 80 മീറ്റര്‍ മറികടക്കാന്‍ സാധിച്ചിരുന്നില്ല. ഒളിമ്പിക്‌സ് യോഗ്യതാ നേടണമെങ്കില്‍ 85 മീറ്ററാണ് മാര്‍ക്ക് നേടേണ്ടത്.

കേന്ദ്ര കായികമന്ത്രി കിരിണ്‍ റിജിജു ശിവ്പാലിനെ അനുമോദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും നല്ല വാര്‍ത്തയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top