ടോക്യോ ഒളിംപിക്സ് ദീപശിഖാ പ്രയാണം; ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിന്‍മാറി

ടോക്യോ: ഒളിംപിക്സ് ദീപശിഖാ പ്രയാണത്തില്‍ നിന്ന് ലോകത്തെ ഏറ്റവും പ്രായമേറിയ വനിത പിന്‍മാറി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് 118 വയസുകാരിയായ കാനെ തനാക്ക ദീപശിഖാ പ്രയാണത്തില്‍ നിന്ന് ഒഴിവായത്.

ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയാണ് കാനെ തനാക്ക. അടുത്ത ചൊവ്വാഴ്ച ഫുക്കുവോക്കയില്‍ നടക്കാനിരിക്കുന്ന ദീപശിഖാ പ്രയാണത്തിലായിരുന്നു ഇവര്‍ പങ്കെടുക്കേണ്ടിയിരുന്നത്.

മാര്‍ച്ചില്‍ തുടങ്ങിയ ദീപശിഖാ പ്രയാണത്തിനിടെ ആറ് പേര്‍ക്ക് കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് കാനെ തനാക്ക പിന്‍മാറിയത്. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോ ഒളിംപിക്സ് നടക്കേണ്ടത്.

 

Top