ടോക്കിയോ ഒളിമ്പിക്‌സ്: കായികതാരങ്ങളോട് പ്രധാനമന്ത്രി ആശയവിനിമയം നടത്തും

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്‌സിന് ഒരുങ്ങുന്ന ഇന്ത്യയുടെ കായികതാരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തും. ജൂലൈ 13ന് വൈകിട്ട് അഞ്ച് മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കായിക താരങ്ങളുമായി സംസാരിക്കുക.

ജപ്പാനിലേക്ക് പോകും മുമ്പ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിന്റെ ഭാഗമായാണ് മോദി താരങ്ങളുമായി സംവദിക്കുന്നത്. പരിപാടിയില്‍ യുവജനകാര്യ കായിക മന്ത്രി അനുരാഗ് താക്കൂര്‍ പങ്കെടുക്കും. യുവജനകാര്യ കായിക സഹമന്ത്രി ന്രിസിത് പ്രമാണിക്, നിയമമന്ത്രി കിരണ്‍ റിജിജു തുടങ്ങിയവരും ഇതിന്റെ ഭാഗമാകും.

ടോക്കിയോ 2020 ല്‍ ഇന്ത്യയുടെ സംഘത്തെ സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പ്രധാനമന്ത്രി അടുത്തിടെ അവലോകനം ചെയ്തിരുന്നു. 126 കായികതാരങ്ങളാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്കിയോയിലേക്ക് പറക്കുക. ആദ്യമായിട്ടാണ് ഇത്രയും വലിയ ഇന്ത്യന്‍ സംഘം ഒളിമ്പിക്‌സിനെത്തുന്നത്.

Top