ടോക്യോ ഒളിമ്പിക്‌സ്: ജാവലിന്‍ ത്രോ ഫൈനലില്‍ നീരജ് ചോപ്ര ഇന്നിറങ്ങും

ടോക്യോ: ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡല്‍ നേടുകയാണ് ലക്ഷ്യം. യോഗ്യതാ റൗണ്ടില്‍ ആദ്യശ്രമം കൊണ്ടുതന്നെ ഇരുഗ്രൂപ്പുകളിലും വച്ച് ഒന്നാം സ്ഥാനം നേടിയത് നീരജായിരുന്നു. 83 മീറ്ററാണ് ഫൈനലിലേയ്ക്കുള്ള യോഗ്യതാമാര്‍ക്ക്. 86.65 മീറ്റര്‍ നീരജ് കുറിച്ചു.

അണ്ടര്‍ 20 ലോകചാമ്പ്യനും ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനുമാണ് നീരജ്. 88.07 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച ദൂരം. ജര്‍മനിയുടെ സുവര്‍ണ പ്രതീക്ഷയായ ലോക ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ജോഹാനസ് വെറ്റര്‍ നീരജിന് വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്. 96.29 മീറ്ററാണ് വെറ്ററുടെ സീസണല്‍ ബെസ്റ്റ്. ഗ്രൂപ്പ് ബി ചാമ്പ്യനായി എത്തുന്ന പാകിസ്താന്‍ താരം അര്‍ഷാദ് നദീമും സമ്മര്‍ദം ഉണ്ടാക്കിയേക്കാം.

Top