ടോക്യോ ഒളിമ്പിക്‌സ്; ബോക്‌സിങ്ങില്‍ മേരി കോം പുറത്ത്

ടോക്യോ: ബോക്‌സിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരി കോം കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. കടുത്ത പോരാട്ടം കണ്ട മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി. 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ താരമാണ് ലോറെന.

38-കാരിയായ ഇന്ത്യന്‍ താരം ഡൊമിനിക്കയുടെ മിഗ്വലിന ഗാര്‍ഷ്യ ഹെര്‍ണാണ്ടസിനെ തോല്‍പ്പിച്ചാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോം ആറുവട്ടം ലോകചാമ്പ്യനായിട്ടുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തി. അമ്മയായ ശേഷം റിങ്ങിലെത്തി ഏറെ നേട്ടമുണ്ടാക്കിയ താരം കൂടിയാണ്.

നേരത്തെ സതീഷ് കുമാറും പൂജാ റാണിയും ലവ്‌ലിന ബോര്‍ഗോഹെയ്‌നും ബോക്‌സിങ് ക്വാര്‍ട്ടറിലെത്തിയിരുന്നു. ഇന്നു രാവിലെ നടന്ന പുരുഷന്‍മാരുടെ 91 കിലോ സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് ജമൈക്കയുടെ റിക്കാര്‍ഡോ ബ്രൗണിനെ 4-1ന് തകര്‍ത്തു.

 

Top