ലോറസ് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഒളിമ്പിക് താരം നീരജ് ചോപ്ര

സെവിയ്യ: ലോറസ് അവാര്‍ഡിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടി ഇന്ത്യയുടെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര. ഇന്ത്യയ്ക്ക് വേണ്ടി അത്ലറ്റിക്സില്‍ ആദ്യമായി സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്ര വേള്‍ഡ് ബ്രേക്ക് ത്രൂ ഓഫ് ദ ഇയര്‍ 2022 എന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിലാണ് ഇടം നേടിയത്.ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്‌കാരമാണ് ലോറസ്.

ജോവലിന്‍ താരമായ നീരജ് ടോക്യോ ഒളിമ്പിക്സില്‍ 87.58 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സ്വര്‍ണമെഡലിന് അര്‍ഹനാകുന്നത്്. ലോറസ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് നീരജ്.

ഇതിനുമുന്‍പ് ഗുസ്തി താരം വിനേഷ് ഫോഗട്ട്, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

ലോകത്തിന്റെ വിവിധ കോണുകളിലുള്ള 1300-ല്‍ അധികം സ്പോര്‍ട്സ് ജേണലിസ്റ്റുകള്‍ ചേര്‍ന്നാണ് പുരസ്‌കാര ജേതാവിനെ തീരുമാനിക്കുന്നത്. വിജയിയുടെ പേര് ഏപ്രിലില്‍ പ്രഖ്യാപിക്കും.

 

Top