ടോക്യോ ഒളിമ്പിക്‌സ്; കൊവിഡ് വകഭേദത്തിന് കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാര്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് നടത്തിയാല്‍ പുതിയ കൊവിഡ് വകഭേദങ്ങള്‍ക്ക് കാരണമാകുമെന്ന് ജപ്പാനിലെ ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ഒളിംപിക്‌സ് നടത്തിയാല്‍ അത് വലിയ ദുരന്തമായി കലാശിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നത്. ടോക്യോയില്‍ കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്പിക്‌സാണ് കൊവിഡ് കാരണം ഈ വര്‍ഷത്തേക്ക് മാറ്റിവെച്ചത്.

എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ പ്രഭാവത്തില്‍ ഒളിമ്പിക്‌സ് നടത്തിയാല്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ രാജ്യത്ത് എത്തും. ഇതുവഴി ടോക്യോയില്‍ പല കൊവിഡ് വകഭേദങ്ങള്‍ കൂടിക്കലരും. ഇത് പുതിയ വകഭേദത്തിനു വഴിതുറക്കുമെന്നും ജപ്പാന്‍ ഡോക്ടേര്‍സ് അവകാശപ്പെടുന്നു. 100 വര്‍ഷം വരെ അതിന്റെ പേരില്‍ നമ്മള്‍ പഴി കേള്‍ക്കേണ്ടി വരുമെന്നും ഡോക്ടര്‍മാരുടെ സംഘടന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒളിംപിക്‌സ് നടത്തുകയാണെങ്കില്‍ തന്നെ വിദേശ കാണികളെ വിലക്കാനാണ് ജപ്പാന്‍ തീരുമാനിച്ചത്. വിദേശ കാണികള്‍ ഒളിംപിക്‌സിനെത്തിയാല്‍ കൊവിഡ് വ്യാപന ഭീഷണി വര്‍ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. കൊവിഡ് ഭീതിയെ തുടര്‍ന്ന് ഉത്തരകൊറിയ ഒളിമ്പിക്‌സില്‍ നിന്നും പിന്മാറിയിരുന്നു.

Top